കോണ്‍ഗ്രസ് നടത്തുന്നത് മതേതര ജാഥ: വിശ്വനാഥ പെരുമാൾ
1279496
Monday, March 20, 2023 11:57 PM IST
പേരൂർക്കട: നരേന്ദ്രമോദി ഹിന്ദുത്വയാത്ര നടത്തുമ്പോള്‍ കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളുടെ ഐക്യം ഉറപ്പിക്കുവാന്‍ മതേതര സംരക്ഷണ യാത്രയുമായി മുന്നോട്ടുപോകുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പി. വിശ്വനാഥ പെരുമാൾ. കേന്ദ്രസര്‍ക്കാരിന്റെ രാജ്യദ്രോഹ നടപടികൾക്കെതിരേ കോണ്‍ഗ്രസ് നടത്തുന്ന ദേശവ്യാപക പ്രതിഷേധ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വട്ടിയൂര്‍ക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശാസ്തമംഗലം എസ്ബിഐ ഓഫീസിനുമുമ്പില്‍ സം ഘടിപ്പിച്ച പരിപാടിയിൽ ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാര്‍, ടി. ശരത്ചന്ദ്രപ്രസാദ്, വെള്ളൈക്കടവ് വേണുകുമാര്‍, ആർ. ലക്ഷ്മി, മണ്ണാംമൂല രാജന് എന്നിവര്‍ പങ്കെടുത്തു.