കോർപ്പറേഷൻ പദ്ധതികൾക്ക് കൗണ്‍സിൽ അംഗീകാരം നൽകി
1280303
Thursday, March 23, 2023 11:18 PM IST
തിരുവനന്തപുരം: കോർപ്പറേഷന്റെ 2023-24 വർഷത്തേക്കുള്ള അന്തിമ പദ്ധതിരേഖയ്ക്ക് കൗണ്‍സിൽ യോഗം അംഗീകാരം നൽകി. 296 കോടി രൂപയുടെ പദ്ധതി നടപ്പാക്കും.
പൊതു വിഭാഗത്തിൽ 202 കോടിയും പ്രത്യേക ഘടക പദ്ധതിയിൽ 40 കോടിയും അറ്റകുറ്റപ്പണിക്കായി 52 കോടി രൂപയും ചെലവാക്കും.മേയർ ആര്യ രാജേന്ദ്രൻ അന്തിമ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. പാളയം രാജൻ, പി. അശോക് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
നികുതി അപ്പീൽ കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്ത പാളയം രാജനെ അഭിനന്ദിച്ച് എം.ആർ. ഗോപൻ, പി. അശോക് കുമാർ, ജോണ്സണ് ജോസഫ്, പത്മകുമാർ, ഡി. അനിൽകുമാർ മേരി പുഷ്പം തുടങ്ങിയവർ പ്രസംഗിച്ചു.