സ​ബ് ക​ള​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Tuesday, March 28, 2023 12:06 AM IST
വി​ഴി​ഞ്ഞം: തീ​ര​ദേ​ശ ഹൈ​വേ​യോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം വി​ക​സ​നം ന​ട​പ്പാ​ക്കു​ന്ന അ​ടി​മ​ല​ത്തു​റ മേ​ഖ​ല​യി​ൽ സ​ബ് ക​ള​ക്ട​ർ അ​ശ്വ​തി ശ്രീ​നി​വാ​സ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക​രി​ച്ച​ൽ കാ​യ​ൽ ടൂ​റി​സം, ആ​ഴി​മ​ല -അ​ടി​മ​ല​ത്തു​റ ഫ്ളോ​ട്ടിം​ഗ് ബ്രി​ഡ്ജ് തു​ട​ങ്ങി ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ കൂ​ടി​യാ​യ സ​ബ് ക​ള​ക്ട​ർ അ​ടി​മ​ല​ത്തു​റ, അ​മ്പ​ല​ത്തു​മൂ​ല തീ​ര​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.​ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഷാ​രോ​ൺ വീ​ട്ടി​ൽ, പ​ത്ത​നം​തി​ട്ട ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​തീ​ശ് മി​രാ​ണ്ട , ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി, കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റാം ദാ​സ് , പ​ഞ്ചാ​യ​ത്തം​ഗം ആ​ശ എ​ന്നി​വ​രു​മാ​യി സ​ബ് ക​ള​ക്ട​ർ ച​ർ​ച്ച​ന​ട​ത്തി. 30 ന് ​ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തീ​ര​ത്തെ ഫു​ട്ബാ​ൾ ക്ല​ബു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് അ​ടി​മ​ല​ത്തു​റ​യി​ൽ ഏ​ക​ദി​ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.