ശിശുക്ഷേമ സമിതിയിൽ നിന്ന് 11പേർ സ്കൂളിലേക്ക്
1299340
Thursday, June 1, 2023 11:58 PM IST
തിരുവനന്തപുരം: ആഘോഷമായി കളിച്ചും ചിരിച്ചും അമ്മ തൊട്ടിലിലെ കുട്ടികൾ ശിശുക്ഷേമ സമിതിയിൽ നിന്ന് സ്കൂളുകളിലെത്തി.
പുത്തൻ ഉടുപ്പും ബാഗും കുടയും പെൻസിൽ ബോക്സും നോട്ടു ബുക്കുകളുമായി അവർ പ്രവേശനോത്സവത്തിൽ പങ്കുചേർന്ന് സ്കൂളിന്റെ പടികൾ ചവുട്ടി. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ഗോപിയുടെ കൈപിടിച്ച് തിരുവനതപുരം ഗവണ്മെന്റ് മോഡൽ എൽപിഎസ് തൈക്കാടിലേക്കും ഗവ. കോട്ടണ്‍ ഹിൽ സ്കൂളിലേക്കും കുട്ടികൾ പഠിക്കാനെത്തി.
ശിശുക്ഷേമ സമിതി ട്രഷറർ കെ. ജയപാലും ജീവനക്കാരും കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.ഘോഷയാത്രയായി ഗവണ്മെന്റ് മോഡൽ എൽപിഎസിൽ എത്തിയ കുട്ടികൾ മറ്റ് കുട്ടികൾക്ക് മധുരവും നൽകി.