സ്കൂ​ളു​ക​ളി​ൽ ഹാ​ജ​ർനി​ല കുറവ് നേ​മം മേഖലയിൽ പ​നി പ​ട​രു​ന്നു
Friday, September 22, 2023 1:26 AM IST
നേ​മം: ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​മാ​യ നേ​മം മേ​ഖ​ല​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​നി പ​ട​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി സ് ​കൂ​ളു​ക​ളി​ൽ മേ​ഖ​ല​യി​ലെ സ്കൂ ​ളു​ക​ളി​ലെ ഹാ​ജ​ർ നി​ല പ​കു​തി​യാ​യി കു​റ​ഞ്ഞു.

പ​നി, ഛർ​ദി, വ​യ​റി​ള​ക്കം, ത​ല വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ് മി​ക്ക​വ​ർ​ക്കും. പ​നി മാ​റി​യ​വ​ർ​ക്ക് രു​ചി​ക്കു​റ​വും വീ​ണ്ടും പ​നി​വ​രു​ന്ന​തും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു. കുട്ടികളും പ്രായമുള്ള വരുമാണ് ഏറെ ബുദ്ധിമുട്ട് അ നുഭവിക്കുന്നത്.

നേ​മ​ത്തെ ശാ​ന്തി​വി​ള ആ​ശു​പ​ത്രി​യി​ൽ ഓ​രോ ദി​വ​സ​വും നാ​ന്നൂ​റ് മു​ത​ൽ അ​റു​ന്നൂറോ​ളം പേ​രാ​ണ് ഒ​പി​യി​ൽ ചി​കി ത്സ​യ്ക്കാ​യി എ​ത്തു​ന്ന​ത്. ശാ​ന്തി​വി​ള ആ​ശു​പ​ത്രി​ക്ക് താ​ലൂ​ക്ക് പ​ദ​വി ഉ​ണ്ടെ​ങ്കി​ലും വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ളി​ല്ല.

ഡോ​ക്ട​റ​ന്മാ​രു​ടെ​യും മ​റ്റു സ്റ്റാ​ഫു​ക​ളു​ടെ​യും കു​റ​വു​മു​ണ്ട്. ഇ​തു പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ ഇ​വി​ടെ 18 കി​ട​ക്ക​ക​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വ​ഴി​ച്ച് മു​ക​ൾ നി​ല​യി​ൽ നി​ർ​മി​ച്ച 20 കി​ട​ക്ക​ക​ൾ ഉ​ള്ള കെ​ട്ടി​ട​വും വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.

ക​ല്ലി​യൂ​ർ, പ​ള്ളി​ച്ച​ൽ, വി​ള​വൂ​ർ​ക്ക​ൽ, വെ​ങ്ങാ​നൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള​വ​രും ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്. കൂ​ടു​ത​ൽ ഡോ​ക്ട​ർ​ന്മാ​രുടെ സേവനം ലഭ്യമാക്കി നിലവിലെ അടിയന്ത സാഹചര്യത്തെ നേരിടണമെ ന്നാണ് ആവശ്യമുയരുന്നത്.