ക​ന​ത്ത മ​ഴ​യി​ൽ സ്‌​കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റ് സംഘടിപ്പിച്ചതിനെ ചൊല്ലി വി​വാ​ദം
Saturday, September 30, 2023 12:08 AM IST
നെ​ടു​മ​ങ്ങാ​ട്: ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ച് അ​രു​വി​ക്ക​ര മൈ​ലം ജി​വി​രാ​ജ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ കാ​ട്ടാ​ക്ക​ട സ​ബ്ജി​ല്ലാ സ്‌​കൂ​ൾ അ​ത്‌​ല​റ്റ് മീ​റ്റ് ന​ട​ത്തി​യ​ത് വി​വാ​ദ​മാ​യി.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ കോ​രി ചൊ​രി​ഞ്ഞ മ​ഴ ഉ​ണ്ടാ​യി​രി​ന്നി​ട്ടും അ​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ സം​ഘ​ട​ക​ർ അ​ത്‌​ല​റ്റി​ക് മീ​റ്റ് മു​ൻ നി​ശ്ച​യ​പ്ര​കാ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ാ​വി​ലെ മു​ത​ൽ ഇ​രു​നൂ​റി​ല​ധി​കം വി​ദ്യ​ർ​ഥി​ക​ൾ മ​ഴ​ന​ന​ഞ്ഞാ​ണ് മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ണു​പ്പ് ക​യ​റി വി​റ​യ​ലും ശ​രീ​രം കോ​ച്ചി​പി​ടി​ക്ക​ലും അ​നു​ഭ​വ​പ്പെ​ട്ട​താ​യി ര​ക്ഷി​താ​ക്ക​ൾ പ​രാ​തി പ​റ​ഞ്ഞു.


രാ​വി​ലെ പ​ത്തു​മ​ണി​യോ​ടെ​യാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്. കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ഗ്രൗ​ണ്ട് ഉ​ണ്ടെ​ങ്കി​ലും അ​വി​ടെ സി​ന്ത​റ്റി​ക് ട്രാ​ക്ക് ഇ​ല്ല.ജി​വി​രാ​ജ സ്കൂ​ളി​ൽ സി​ന്ത​റ്റി​ക് ട്രാ​ക്ക് ഉ​ള്ള​ത് കൊ​ണ്ടാ​ണ് കാ​ട്ടാ​ക്ക​ട സ​ബ്ജി​ല്ലാ സ്‌​കൂ​ൾ അ​ത്‌​ല​റ്റ് മീ​റ്റ് ഇ​വി​ടെ ന​ട​ത്ത​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

മ​ത്സ​ര​ങ്ങ​ൾ മാ​റ്റി വ​ച്ചാ​ൽ ജി ​വി രാ​ജ സ്കൂ​ളി​ൽ മ​ത്സ​രം ന​ട​ത്താ​ൻ മ​റ്റൊ​രു ദി​വ​സം ഗ്രൗ​ണ്ട് കി​ട്ടി​ല്ലെ ന്നാ​ണ് എ​ഇ പ​റ​യു​ന്ന​ത്.