യു​വ​തി മ​ര​ണ​പ്പെ​ട്ട സം​ഭ​വം; ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെന്ന് സം​ശ​യം
Wednesday, October 4, 2023 4:50 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: യു​വ​തി മ​ര​ണ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യെ​ന്ന സം​ശ​യത്തിൽ ബ​ന്ധു​ക്ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി.
കല്ലന്പലം സ്വ​ദേ​ശി​നി​യാ​യ 26-കാ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അമ്മ യുടെ രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​കി​ത്സി​ക്കാ​ൻ 29നാ​ണ് യു​വ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജിലെ​ത്തിയത്. അന്നു​ച്ച​യോ​ടുകൂ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് ആ​ഹാ​രം ക​ഴി​ച്ചിരുന്നു. കു​മി​ൾ ക​റി​യും ച​പ്പാ​ത്തി​യും ആ​ണ് ക​ഴി​ച്ച​തെ​ന്നാ​ണ് ബ​ന്ധുക്ക​ൾ പ​റ​യു​ന്ന​ത്. ആ​ഹാ​രം ക​ഴി​ച്ച​തി​നു​ശേ​ഷം ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​കു​ക​യും ശ​രീ​ര​മാ​കെ ചൊ​റി​ച്ചി​ല​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ് തു. തു​ട​ർ​ന്ന് ശ്വാ​സ​ത​ട​സ​വുമു ണ്ടാ​യി. ഉ​ട​ൻ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും പ്രാ​ഥ​മിക ചി​കി​ത്സ​യ്ക്കുശേ​ഷം വി​ട്ട​യ​യ് ക്കു​ക​യാ​യി​രു​ന്നു.

കല്ലന്പലത്തെ വീ​ട്ടി​ൽ ക​ഴി​യ​വേ വീ​ണ്ടും ശാ​രീ​രി​ക ബുദ്ധിമു ട്ട് ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വീ​ണ്ടും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​വി​ടെ മൂ​ന്നു​ദി​വ​സം യു​വ​തി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് വൈ​കു​ന്നേ​രം അഞ്ചുയോടെ മരി ക്കുകയായിരുന്നു.

ഹോ​ട്ട​ലി​ൽ നി​ന്ന് ക​ഴി​ച്ച ആ​ഹാ​ര​ത്തി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ ഉ​ണ്ടാ​യി​രി​ക്കാം എ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ സം​ശ​യം. ഇ​തേ തു​ട​ർ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യത്. ആ​രോ​ഗ്യ വ​കു​പ്പ് അധികൃതർ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. മൃ​ത​ദേ​ഹം ക​ല്ല​മ്പ​ള്ളി മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ സം​സ്ക​രി​ച്ചു.