ല​യോ​ള ബാ​സ്ക​റ്റ്: ചെ​ന്പ​ക സി​ൽ​വ​ർ റോ​ക്സ് ജേ​താ​ക്ക​ൾ
Thursday, November 30, 2023 1:58 AM IST
തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യം ല​യോ​ള സ്കൂ​ളി​ൽ ന​ട​ന്ന 47-ാമ​ത് ല​യോ​ള ക​പ്പ് ബാ​സ​ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ട​വ​ക്കോ​ട് ചെ​ന്പ​ക സി​ൽ​വ​ർ റോ​ക്സ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ അ​വ​ർ ല​യോ​ള സ്കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി (43-40) ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​ങ്ങ​ളാ​യി ചെ​ന്പ​ക സി​ൽ​വ​ർ റോ​ക്സി​ലെ സ​ഞ്ജ​യ് കൃ​ഷ്ണ​യെ​യും ല​യോ​ള സ്കൂ​ളി​ലെ ഋ​ത്വി​ക് ന​ന്പ്യാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ബാ​സ്ക​റ്റ്ബോ​ൾ ദേ​ശീ​യ താ​ര​വും സെ​ൻ​ട്ര​ൽ ജി​എ​സ്ടി ആ​ൻ​ഡ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ജോ​ഷ്വാ സു​നി​ൽ ഉ​മ്മ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ റെ​ക്ട​ർ ഫാ. ​സ​ണ്ണി കു​ന്ന​പ്പ​ള്ളി​ൽ എ​സ്ജെ , ഐ​സി​എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ എ​സ്ജെ, സി​ബി​എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ ഫാ.​റോ​യ് അ​ല​ക്സ് എ​സ്ജെ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.