പഠനക്യാന്പിനിടയിലെ തമ്മിൽത്തല്ല് :കെഎസ്യു സംസ്ഥാന കമ്മിറ്റിയെ കുറ്റപ്പെടുത്തി അന്വേഷണ സമിതി
1425484
Tuesday, May 28, 2024 2:42 AM IST
കാട്ടാക്കട: കെഎസ്യു സംസ്ഥാന കമ്മിറ്റിയെ കുറ്റപ്പെടുത്തി കെപിസിസി നിയോഗിച്ച മൂന്നംഗ സമിതി കുറ്റപ്പെടുത്തൽ.
തെക്കൻ മേഖലാ ക്യാന്പ് കെപിസിസിയെ അറിയിച്ചില്ല, ക്യാ ന്പിന്റെ ഡയറക്ടറെ നിയോഗിച്ചില്ല, കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്ഷണിച്ചില്ല, സംസ്ഥാന ഭാരവാഹികൾ തന്നെ തല്ലിന്റെ ഭാഗമായി, കൂട്ടത്തല്ല് പാർട്ടിക്കാകെ നാണക്കേടുണ്ടാക്കി, വിശദമായ അന്വേഷണം നടത്തി ഭാരവാഹികൾക്കെതിരെ കർശന അച്ചടക്ക നടപടി വേണം എന്നിങ്ങനെയാണ് കെപിസിസി നിയോഗിച്ച മൂന്നംഗ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ ഉള്ളടക്കം. നെടുമങ്ങാട് കോളജിലെ കെഎസ്യു യൂണിറ്റിന്റെ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിനെ ചൊല്ലിയാണു തർക്കമാരംഭിച്ചതെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്.
സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതു മുതൽ അലോഷ്യസ് സേവ്യറുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഉടക്കിലായിരുന്നു. കേന്ദ്രനേതൃത്വത്തെ സമീപിച്ച് ഭാരവാഹി പട്ടിക തിരുത്തണമെന്ന ആവശ്യം പോലും ഉന്നയിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി കെഎ സ്യു സംസ്ഥാന പ്രസിഡന്റ് ശ്രമിച്ചെങ്കിലും കെ. സുധാകരൻ വഴങ്ങിയില്ല.
കെഎസ്യുവിന്റെ പ്രഥമ ഭാരവാഹി യോഗം കെപിസിസി ആസ്ഥാനം ഒഴിവാക്കി കൊച്ചിയിൽ നടന്നത് ഈ ശീതസമരത്തിന്റെ തുടർച്ചയായാണ്. ഇതിന്റെ ഭാഗമായാണ് നെയ്യാർഡാമിൽ നടന്ന ക്യാന്പിലേക്ക് കെ. സുധാകരനെ ക്ഷണിക്കാതിരുന്നെതെന്നാണ് കെ. സുധാകര പക്ഷം അരോപിക്കുന്നത്.