കര്മലമാതാമല ഏഴാമത് തീർഥാടനത്തിനു കൊടിയേറി
1436677
Wednesday, July 17, 2024 2:34 AM IST
വെള്ളറട: പരിശൂദ്ധ മറിയം ജീവന്റെ കൂടാരം എന്ന തീർഥാടന സന്ദേശവുമായി കൂനിച്ചി ഇക്കോ ടൂറിസം പില്‍ഗ്രീം കേന്ദ്രത്തിലെ പരിശൂദ്ധ കര്മലമാതാമല ഏഴാമത് തീർഥാടനത്തിന് കൊടിയേറി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഡയറക്ടര്‍ മോണ്‍. ഡോ. വിന്‍സന്റ് കെ.പീറ്റര്‍ തീർഥാടന പതാക ഉയര്‍ത്തി.
പ്രപഞ്ചത്തിന്റെയും സകലത്തിന്റെയും ജീവന്റെ ഉടയവനും പരിപാലകനുമായ ദൈവത്തെ തന്റെ പരിശുദ്ധ ഉദരത്തില്‍ വഹിച്ച് ലോകത്തിന് നല്കിയ പരിശുദ്ധ മറിയം ജീവന്റെ കൂടാരമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ പരിശുദ്ധാത്മാവിന്റെ ഗാനമാലപിച്ച് ദൈവത്തിന് നന്ദിയര്‍പ്പിച്ചു. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനവും നടന്നു.
വൈകുന്നേരം അഞ്ചിന് നടന്ന ആഘോഷമായ പ്രാരംഭ ദിവ്യബലിയ്ക്ക് കുരിശുമല ഇടവക വികാരി ഫാ. സാവിയോ ഫ്രാന്‍സീസ് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ഹെന്സിലിന് ഒസിഡി മരിയന്‍ പ്രഭാഷണം നടത്തി. കുരിശുമല ഇടവക ആരാധനയ്ക്ക് നേതൃത്വം നല്കി. കുരിശുമല ഡിവൈന്‍ ബീറ്റ്സ് ഗാനശുശ്രൂഷ നടത്തി.