വക്കം പുരുഷോത്തമൻ അനുസ്മരണം
1441386
Friday, August 2, 2024 6:52 AM IST
ആറ്റിങ്ങൽ: ഐഎൻടിയുസി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് പബ്ലിക് സ്ക്വയറിൽ വക്കം പുരുഷോത്തമൻ അനുസ്മരണം സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്തു.
തൊഴിലാളികൾക്കും പാവപ്പെട്ട ജനങ്ങൾക്കും വേണ്ടി നിരവധി കർമ പദ്ധതികളാണ് വക്കം ആവിഷ്കരിച്ചു നടപ്പിലാക്കിയതെന്ന് അദ്ദേഹം പ്രസംഗിച്ചു. ഐഎൻടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി.എസ്.അജിത് കുമാർ അധ്യക്ഷത വഹിച്ചു.
വക്കം പുരുഷോത്തമന്റെ ഛായാ ചിത്രത്തിനു മുന്നിൽ നൂറോളം പ്രവർത്തകർ പുഷ്പാർപ്പണം നടത്തി. വക്കം സുകുമാരൻ, ജെ.ശശി, എസ്. ശ്രീരംഗൻ, സലിം പാണന്റ്മുക്ക്, ജയ വക്കം, ഊരുപൊയ്ക അനിൽ, സിറാജ് ഉല്ലാസ് എന്നിവർ പ്രസംഗിച്ചു.