വിതുര: ഛത്തീസ്ഗഡിൽ കുഴിബോംബ് പൊട്ടി വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ ആർ.വിഷ്ണുവിന്റെ പേരിൽ ആരംഭിക്കുന്ന വായനശാലയ്ക്കായി പുസ്തക സമാഹരണ യജ്ഞം ആരംഭിച്ചു.
ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു സമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്തു.
ജനകീയ കൂട്ടായ്മ ചെയർമാൻ കെ.ശ്രീകുമാർ അധ്യക്ഷനായി. സെക്രട്ടറി രതീഷ് ഭാവന, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ.ജി.ആനന്ദ്, പഞ്ചായത്തംഗങ്ങളായ മാൻകുന്നിൽ പ്രകാശ്, ലൗലി, സിന്ധു, രവികുമാർ, പ്രഥമാധ്യാപകരായ എ.ആർ.മഞ്ജുഷ, സാഹില തുടങ്ങിയവർ പങ്കെടുത്തു.