ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് അപകടം: വിദ്യാർഥിനി മരിച്ചു
Thursday, September 5, 2024 11:15 PM IST
വി​ഴി​ഞ്ഞം: ടി​ടി​സി വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ്റൊ​രു ഓ​ട്ടോ​റി​ക്ഷ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ടി​ച്ച ഓ​ട്ടോ നി​ർ​ത്താ​തെ ഓ​ടി​ച്ച് പോ​യി.

വി​ഴി​ഞ്ഞം​കോ​ട്ടു​കാ​ൽ മ​രു​തൂ​ർക്കോ​ണം പ​ട്ടം താ​ണു​പി​ള്ള മെ​മ്മോ​റി​യ​ൽ ടി​ടി​സി സ്കൂ​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥിനി മ​ല​യി​ൻ​കീ​ഴ് വി​ള​വൂ​ർ​ക്ക​ൽ ഈ​ഴാ​ക്കോ​ടി​ൽ സേ​വ്യ​റിന്‍റെയും ലേ​ഖ റ​ക്സ​ണിന്‍റെ​യും ഏ​ക മ​ക​ൾ ഫ്രാ​ൻ​സി​ക (19) ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ളാ​യ കാ​സ​ർ​കോ​ട് സ്വ​ദേ​ശി ദേ​വി​ക, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി രാ​ഖി, ഓ​ട്ടോ ഡ്രൈ​വ​ർ വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി സു​ജി​ത് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​വി​ഴി​ഞ്ഞം - ബാ​ല​രാ​മ​പു​രം റോ​ഡി​ൻ മു​ള്ളുമു​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വെ​ങ്ങാ​നൂ​ർ​ നീ​ലി​കേ​ശി ക്ഷേ​ത്ര​ത്തി​നുസ​മീ​പത്തുനി​ന്നു സ്കൂളി​ലേ​ക്ക് പോ​കു​ന്ന​തി​നാ​ണ് സം​ഘം ഓ​ട്ടോ​യി​ൽ ക​യ​റി​യ​ത്.

മു​ള്ളു​മു​ക്കി​നു സ​മീ​പമെ​ത്തി​യ ഓ​ട്ടോ​യേ എ​തി​രെ തെ​റ്റാ​യ ദി​ശ​യി​ൽ വ​ന്ന ആ​പെ മോ​ഡ​ൽ ഓ​ട്ടോ ഇ​ടി​ച്ച് തെ​റി​പ്പി​ക്കുകയായിരുന്നു. മ​റി​ഞ്ഞു വീ​ണ ഓ​ട്ടോ​ക്ക​ടി​യി​ൽ​പെ​ട്ട മൂ​ന്നുപേ​രെ​യും നാ​ട്ടു​കാ​ർ വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഫ്രാ​ൻ​സി​ക​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്തു. നി​ർ​ത്താ​തെ പോ​യ ഓ​ട്ടോ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​വും പോ​ലീ​സ് ആ​രം​ഭി​ച്ചു.