ഡോ. ​മാ​ത്യു ജോ​സി​ന് "ക്ലി​നി​ക്ക​ല്‍ ലീ​ഡ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ ഇ​ന്‍ ഡെന്‍റിസ്ട്രി അ​വാ​ര്‍​ഡ്'
Friday, September 6, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്്‌യുടി ആ​ശു​പ​ത്രി​യി​ലെ ദ​ന്ത വി​ഭാ​ഗം മേ​ധാ​വി ഡോ. ​മാ​ത്യു ജോ​സി​ന് അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ല്‍ ഡെ​ന്‍റ​ല്‍ എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് 2024-ല്‍ "​ക്ലി​നി​ക്ക​ല്‍ ലീ​ഡ​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ ഇ​ന്‍ ഡെന്‍റിസ്്ട്രി അ​വാ​ര്‍​ഡ്' ല​ഭി​ച്ചു.

മും​ബൈ​യി​ലെ നോ​വോ​ടെ​ല്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന അ​വാ​ര്‍​ഡുദാ​ന ച​ട​ങ്ങി​ല്‍ ദ​ന്താ​രോ​ഗ്യ​രം​ഗ​ത്ത് ഡോ. ​മാ​ത്യു​വി​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ സം​ഭാ​വ​ന​ക​ളും ദ​ന്ത​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നൂ​ത​ന​മാ​യ കാ​ഴ്ച​പ്പാ​ടു​മൊ​ക്കെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഈ ​അ​വ​ാര്‍​ഡി​ന് അ​ര്‍​ഹ​നാ​ക്കി​യ​ത്.


ദ​ന്താ​രോ​ഗ്യ​രം​ഗ​ത്തെ മി​ക​വ് പു​ല​ര്‍​ത്തു​ന്ന മ​റ്റു ഡോ​ക്ട​മാ​രെ​യും ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു. വ്യ​വ​സാ​യ രം​ഗ​ത്തു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.