പാറശാല: സമ്പര്‍ക്ക ചാരിറ്റബിള്‍ ട്രസ്റ്റ് നെയ്യാറ്റിന്‍കരയുടെ അഭിമുഖ്യത്തിലുള്ള ഓണാഘോഷം, വിശിഷ്ട വ്യക്തികളെ ആദരിക്കല്‍, ഓണസമ്മാന വിതരണം എന്നിവയുടെ ഉദ്ഘാടനം 11ന് വൈകുന്നേരം നാലിന് സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കും. സമ്പര്‍ക്ക പ്രസിഡന്റ് പ്രൊഫ എം. ചന്ദ്രബാബു അധ്യക്ഷത വഹിക്കും. ഓണസമ്മാന വിതരണം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിക്കും.
നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ്. ഫൈസല്‍ ഖാന്, പത്മശ്രീ മഞ്ചവിളാകം പി. ഗോപിനാഥപ്പണിക്കര്‍, ഡയില്‍ വ്യു ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കേരള എംഡി ഡോ. ഷൈജു ഡേവിഡ് ആല്‍ഫി, ഗവ. കോണ്ട്രാക്ടര് ഡോ എസ്. ശശിധരന്, ബാലാവകാശ കമ്മീഷന് അംഗം ഡോ.എഫ്. വിത്സന്, സാഹിത്യകാരനും സാംസ്കാരിക പ്രവര്‍ത്തകനമായ പ്രഫ. എം. ചന്ദ്രബാബു, ഉന്നത ബിരുദം നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെ വിജിലന്‍സ് എഡിജിപി എച്ച്. വെങ്കിടേഷ് ആദരിക്കും. നിയമസഭാ സെക്രട്ടറി ഡോ.എന്‍. കൃഷ്ണകുമാര്‍, നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി.കെ. രാജ്മോഹന്‍, സമ്പര്‍ക്ക സെക്രട്ടറി എ. മോഹന്‍ദാസ്, ജാലകം സാംസ്കാരിക വേദി പ്രസിഡന്റ് കെ.എസ്. അനില്‍, അധ്യാപകനും കവിയുമായ കുന്നിയോട് രാമചന്ദ്രന്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് എന്‍.കെ. അനിത, സമ്പര്‍ക്ക ട്രഷറര്‍ എല്‍. ശശികുമാര്‍ എന്നിവര്‍ പ്രസംഗിക്കും.