മാ​ന​വീ​യം വീ​ഥി​യി​ൽ പു​ലി​ക​ളി​റ​ങ്ങി; നി​ശാ​ഗ​ന്ധി​യി​ൽ സം​ഗീ​ത വി​രു​ന്നും
Saturday, September 14, 2024 6:21 AM IST
തി​രു​വ​ന​ന്ത​പു​രം : വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ചെ​ങ്കി​ലും ത​ല​സ്ഥാ​നം ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഓ​ണ​ല​ഹ​രി​യി​ലാ​യി. മാ​ന​വീ​യം വീ​ഥി​യി​ൽ പു​ലി​ക​ളി​റ​ങ്ങി ക​ളി തു​ട​ങ്ങി​യ​തോ​ടെ ന​ഗ​രം ഉ​ത്സ​വ​ല​ഹ​രി​യി​ലാ​യി.

വൈ​കു​ന്നേ​രം നി​ശാ​ഗ​ന്ധി​യി​ൽ ഉൗ​രാ​ളി ബാ​ന്‍റ​ഡി​ന്‍റെ സം​ഗീ​ത വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു. ഏ​ഷ്യാ​നെ​റ്റാ​ണു ആഘോഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മാ​ന​വീ​യം വീ​ഥി​യി​ൽ പു​ലി​ക​ളി കാ​ണാ​ൻ ധാ​രാ​ളം പേ​രെ​ത്തി. പ​ത്തു ദി​വ​സ​വും പ്ര​ത്യേ​ക സ്റ്റേ​ജി​ൽ വി​വി​ധ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ളു​ണ്ടാ​കും.


മു​ൻ​നി​ര താ​ര​ങ്ങ​ളും ഗാ​യ​ക സം​ഘ​വും അ​ണി​നി​ര​ക്കും. ഇ​ന്നു കെ.​എ​സ.് ചി​ത്ര മു​ഖ്യാ​തി​ഥി​യാ​യി എ​ത്തും. നാ​ളെ ഗാ​യ​ക​ൻ എം.​ജി ശ്രീ​കു​മാ​ർ ന​യി​ക്കു​ന്ന ചി​ങ്ങ​നി​ലാ​വ് എ​ന്ന പ​രി​പാ​ടി അ​ര​ങ്ങേ​റും. ക​ന​ക​ക്കു​ന്നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നാ​ട​ൻ ക​ലാ​വി​രു​ന്നു​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പെ​റ്റ് ഷോ, ​മാ​ജി​ക് ഷോ, ​മി​മി​ക്രി മൈം ​തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.