ആനപ്പാറ വിശുദ്ധ കുരിശിന്റെ ദേവാലയ തിരുനാള്‍ ഇന്ന് സമാപിക്കും
1453557
Sunday, September 15, 2024 6:14 AM IST
വെള്ളറട: ആനപ്പാറ ഇടവകയിലെ വിശുദ്ധ കുരിശിന്റെ തിരുനാളിന് ഇന്ന് കൊടിയിറങ്ങും. എട്ടിന് ആരംഭിച്ച തിരുനാളിന് ഇടവക വികാരി മോണ്‍. ഡോ. വിന്‍സന്റ് കെ.പീറ്ററാണ് പതാക ഉയര്‍ത്തിയത്.
ശനിയാഴ്ച രാവിലെ 10ന് നടന്ന ക്രിസ്റ്റീന്‍ ധ്യാനത്തിന് ഫാ. ജിനു റോസ് നേതൃത്വം നല്കി. വൈകുന്നേരത്തെ ദിവ്യബലിക്ക് ഫാ.സബിന്‍ സി. പത്രോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. രതീഷ് മാര്‍ക്ക്സ് വചന സന്ദേശം നല്കി.
തുടര്‍ന്ന് കാരമൂട് വിശുധ മിഖായേല്‍ മാലാഖ കുരിശടി വരെ ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് ജപമാല, ലിറ്റിനി, നൊവേന, വിശുദ്ധ കുരിശിന്റെ നവനാള്‍ എന്നിവ നടക്കും.
ആറിന് സമാപന ദിവ്യബലിയ്ക്ക് ഫാ. അനു സി. കലിസ്റ്റസ് മുഖ്യ കാര്‍മികത്വം വഹിക്കും. റവ.ഡോ. ഗ്രിഗറി ആര്‍ബി വചന സന്ദേശം നല്‍കും. തുടര്‍ന്ന് കൊടിയിറക്കും സ്നേഹവിരുന്നും നടക്കും.