വനിതാ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം
1459681
Tuesday, October 8, 2024 6:59 AM IST
പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ഫിറ്റ്നെസ് സെന്റർ പ്രവർത്തനം ആരംഭിച്ചു.മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം നിർവഹിച്ചു. പോത്തൻകോട് ഗ്രാമത്തിലെ വനിതകൾക്ക് ആരോഗ്യ സംരക്ഷണത്തിനായും വ്യായാമപരിശീലനങ്ങൾക്കായും സെന്റർ പ്രയോജനപ്രദമാകും.
കുറഞ്ഞ നിരക്കിൽ പരിശീലനത്തിനു ചേരാൻ സാധിക്കും. രാവിലെയും വൈകുന്നേരവു മാണ് പരിശീലന സമയം. 400രൂപയാണ് ഫീസ്. പോത്തൻകോട് ബസ് സ്റ്റാൻഡിന് മുകളിലാണ് ഫിറ്റ്നസ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. പരിപാടിയിൽപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ അനിലും മറ്റു പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.