പോക്സോ കേസിൽ 20കാരന് ഏഴു വർഷം തടവ്
1459991
Wednesday, October 9, 2024 8:05 AM IST
വെള്ളറട: 10 വയസുകാരനെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 20 വയസുകാരനെ ഏഴുവർഷം തടവിനു ശിക്ഷിച്ചു.
മന്നംകോട് വണ്ടിയോട്ടുകോണം വീട്ടില്‍ എ.ശ്രീക്കുട്ടനെ (20) യാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജി കെ. പ്രസന്ന ഏഴു വര്‍ഷം തടവിനും 12000/രൂപ പിഴയടക്കാനും ശിക്ഷവിധിച്ചത്.
പിഴതുക ഇരയ്ക്കു നല്‍കണമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്. വെള്ളറട പോലീസ് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം നടത്തിയത് എസ്ഐ മണിക്കുട്ടനായിരുന്നു. പ്രോസിക്യൂഷന് ഭാഗത്തു നിന്നും 16 സാക്ഷികളെയും 16 രേഖകളും ഹാജരാക്കി. പ്രോസീക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് സന്തോഷ് കുമാര്‍ ഹാജരായി.