അജ്ഞാത വാഹനമിടിച്ചു വൃദ്ധൻ മരിച്ചു
1590592
Wednesday, September 10, 2025 10:02 PM IST
വിതുര: അജ്ഞാത വാഹനമിടിച്ചു വിതുര സ്വദേശിയായ വൃദ്ധൻ മരിച്ചു. മണിയൻ സ്വാമി(85) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി റോഡ് അരികിൽ നിൽക്കുകയായിരുന്ന മണിയൻ സ്വാമിയെയാണ് അജ്ഞാത വാഹനം ഇടിച്ചിട്ടത്.
വാഹനം നിർത്താതെ പോയി. വാഹനത്തിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. വിതുരയിൽ ബന്ധുക്കളാരും ഇല്ലാതിരുന്നതിനാൽ വിതുര പൂവാട്ട് സെന്റ് തോമസ് മലങ്കര സുറിയാനി കാതോലിക്ക ദേവാലയത്തിന് എതിർ വശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് അന്തിയുറങ്ങിയിരുന്നത്.
വാഹനമിടിച്ച ഉടനെ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരത്ത് താമസിക്കുന്ന സീത സഹോദരിയാണ്. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.