വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1590593
Wednesday, September 10, 2025 10:02 PM IST
വിഴിഞ്ഞം : ബുള്ളറ്റും പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വിഴിഞ്ഞം ചൊവ്വര സ്വദേശി വിനോദ് (43) ആണ് മരിച്ചത്.
കഴിഞ്ഞ നാലിന് വൈകുന്നേരം വിഴിഞ്ഞം പൂവാർ റോഡിൽ ചൊവ്വരയിലായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ വിനോദിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
വിഴിഞ്ഞം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.