പ്ലസ് ടു വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയിൽ
1590594
Wednesday, September 10, 2025 10:02 PM IST
പാറശാല: പെരുവിള പുല്ലൂര്‍ക്കോണത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറശാല ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായ നയന (17) ആണ് മരിച്ചത്. ലിനു രാജ്- ജതിജാ ദമ്പതികളുടെ മകളാണ് മരിച്ച നയന.
കഴിഞ്ഞ രാത്രിയില്‍ ഭക്ഷണം കഴിച്ച ശേഷം നയന തന്റെ മുറിയില്‍ കതകടച്ച് കിടന്നുറങ്ങാന്‍ പോയതാണ്. രാവിലെയായിട്ടും മുറിയില്‍ നിന്ന് യാതൊരു അനക്കവും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ മുട്ടിവിളിച്ചു. പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജനല്‍ വഴി നോക്കിയപ്പോഴാണ് നയനയെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.
വിരലടയാള വിദഗ്ധരടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പാറശാല പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.