വയ്യേറ്റ് റസിഡൻസ് അസോ. ഓണാഘോഷം
1590744
Thursday, September 11, 2025 6:18 AM IST
വെഞ്ഞാറമൂട്: പഴയ സംസ്കാരത്തെ നിലനിർത്തുന്ന കലാ-കായിക മത്സരങ്ങളോടെ വയ്യേറ്റ് റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ സമാപിച്ചു. പരിപാടിയോട് അനുബന്ധിച്ച് വയ്യേറ്റ് പ്ലാവിള ടവറിൽ നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ ആർമി മേജർ ഡോ. ആർ.എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുറ്റാന്വേഷണ മികവിന് വെഞ്ഞാറമൂട് പോലീസ് ഇൻസ്പെക്ടർ അസാദ് അബ്ദുൽകലാമിന് പുരസ്കാരം നൽകി ആദരിച്ചു. അമൃത ടിവി കോമഡി മാസ്റ്റേഴ്സ് ഷോ മെന്റലിസ്റ്റ് ശ്രീരാജ് പാറയ്ക്കൽ സമ്മാന വിതരണം നിർവഹിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ബാബു പി. മാണിക്കമംഗലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി തുളസി പി. നായർ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ അർജുനൻ സരോവരം, കൺവീനർ രാജേന്ദ്രൻ പിള്ള, അസോസിയേഷൻ വൈസ് പ്രസിഡന്റ് സോമശേഖരപിള്ള, ജോയിന്റ് സെക്രട്ടറി കുവൈറ്റ് വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ കരകുളം ലളിതാംബിക, വയ്യേറ്റ് ബി. പ്രദീപ്, പി. രാജേഷ്, സുധ അശോക്, ശ്രീമംഗലം രാജൻ, രവികുമാർ, ജയസൂര്യ, രമാഭായി എന്നിവർ പങ്കെടുത്തു.