വാർഷികവും ഓണാഘോഷവും
1590746
Thursday, September 11, 2025 6:31 AM IST
കാട്ടാക്കട: മംഗലയ്ക്കൽ നേതാജി ഗ്രന്ഥശാലാ വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ ബി. രാജഗോപാൽ പതാക ഉയർത്തി.
വിളംബരയാത്ര, കായിക-കലാ-സാഹിത്യ, പൂക്കള മത്സരങ്ങൾ എന്നിവയുണ്ടായിരുന്നു. സാഹിത്യ ക്വിസിൽ കേരള സർവകലാശാല ലൈബ്രറിയും ചിറയിൻകീഴ് നവഭാവന ഗ്രന്ഥശാലയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സാംസ്കാരിക സമ്മേളനം ആശാൻ യുവ സാഹിത്യപുരസ്കാര ജേതാവ് പി.എസ്. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി. രാജഗോപാൽ അധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്കാര ജേതാവ് ഐ.ബി. സതീഷ് എംഎൽഎയെ ആദരിച്ചു.
കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, എറണാകുളം മഹാരാജാസ് കോളജ് അസോസിയേറ്റ് പ്രഫസർ ഡോ. ജെ. കുമാർ, കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ജി. അജയകുമാർ, അംഗം വി. വേലായുധൻ പിള്ള, ബ്ലോക്ക് പഞ്ചായത്തംഗം സരള, പഞ്ചായത്തംഗം റാണിചന്ദ്രിക, ജനറൽ കൺവീനർ ടി. ഷാജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.