ശിശുക്ഷേമസമിതി കോമ്പൗണ്ടില്‍ തീപിടിത്തം
1590747
Thursday, September 11, 2025 6:31 AM IST
പേരൂര്‍ക്കട: തൈക്കാട് ശിശുക്ഷേമ സമിതി ഓഫീസിനു സമീപം അമ്മത്തൊട്ടിലിനടുത്തു മുളങ്കാടുകള്‍ക്കു തീപിടിച്ചു. ഇന്നലെ വൈകുന്നേരം 6.15നാണ് സമിതി ഓഫീസില്‍ നിന്നു തിരുവനന്തപുരം ഫയര്‍ഫോഴ്സിലേക്കു കോള്‍ വന്നത്. മുളങ്കൂട്ടങ്ങള്‍ക്കു സമീപം കിടന്ന ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോള്‍ അതു ഉണങ്ങിയ മരക്കമ്പുകളിലേക്കു പടരുകയും മുളങ്കൂട്ടത്തിലേക്കു വ്യാപിക്കുകയുമായിരുന്നു.
ചപ്പുചവറുകള്‍ക്ക് അശ്രദ്ധയോടെ തീയിട്ടതാണ് തീപിടിത്തത്തിനു കാരണമായത്. തിരുവനന്തപുരം നിലയത്തില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻ ഡ് റസ്ക്യു ഓഫീസര്‍ സജികുമാറിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഷഹീര്‍, പ്രദോഷ്, ഹരീഷ്, ജീവന്, ഹരിലാല്‍, അഖില്‍, മനു, ശ്രീജിന്‍, എഫ്ആര്‍ഒ ഡ്രൈവര്‍മാരായ ശ്രീരാജ്, അഭിലാഷ് എന്നിവര്‍ ഉള്‍പ്പെട്ട രണ്ടുയൂണിറ്റ് എത്തിയാണ് തീ അണച്ചത്.