കോണ്‍ഗ്രസ് നേമം പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
1590748
Thursday, September 11, 2025 6:31 AM IST
നേമം: തൃശൂര്‍ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്് സുജിത്തിനെ പോലീസ് കസ്റ്റഡിയില്‍ മർദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാപ്പനംകോട്, നേമം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നേമം പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി.
വെള്ളായണി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്റ്റേഷനുമുന്നില്‍ കോണ്‍ഗ്രസ് നേമം നിയോജകമണ്ഡലം കോര്‍ കമ്മിറ്റി ചെയര്മാന് മണക്കാട് സുരേഷ് ഉദ്ഘാടനം ചെയ്തു.
നേമം മണ്ഡലം പ്രസിഡന്റ് നേമം രാജന് അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി കൈമനം പ്രഭാകരന്, കരുമം ശശികുമാര്‍, പ്രഭകുമാര്‍, നേമം ബ്ലോക്ക് പ്രസിഡന്റ് കെ.പി. അജിത്ത്ലാല്‍, ജയ്മോന്, ജമീര്‍, സുജി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. നരുവാമൂട് -പള്ളിച്ചല്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നരുവാമൂട് പോലീസ് സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധ സദസ് മുന്‍ എംഎല്‍എ എ.ടി. ജോര് ജ് ഉദ്ഘാടനം ചെയ്തു. പൂങ്കോട് സുനില്‍, കെ. അമ്പിളി, നരുവാമൂട് ജോയ്, പെരിങ്ങമ്മല വിജയന്, എം. മണികണ്ഠന്, മുത്തു കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.