യുവശില്പി വായനശാല സുവര്‍ണ ജൂബിലിയാഘോഷം
1590749
Thursday, September 11, 2025 6:31 AM IST
വെള്ളറട: കാക്കതൂക്കി യുവ ശില്പി വായനശാലയുടെ സുവർണ ജൂബിലി ആഘോഷം, ഗ്രാമോത്സവം 2025 ഇന്നുമുതൽ മൂന്നി ദിവസങ്ങളിലായി നടക്കും. ഇന്നു വൈകുന്നേരം 3.30ന് പതാക ഉയര്‍ത്തല്‍.
തുടര്‍ന്ന് നടക്കുന്ന വാര്‍ഷിക വിളംബര കൂട്ട ഓട്ടം വെള്ളറട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. പ്രസാദ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30ന് 50 സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സാംസ്കാരിക ദീപം തെളിയിക്കല്‍, തുടര്‍ന്ന് കുടുംബ സംഗമം. നാളെ വൈകുന്നേരം ആറുമുതൽ ഗിരീഷ് കളത്തറ, രാജി വേട്ടമംഗലം, രതീഷ് ചന്ദ്രന് മാരായമുട്ടം, ഡാലുമുഖം ശ്രീകുമാര്‍, എസ്. റെജി റോയല്‍, എന്‍.വി. പുഷ്പരാജ്, കിളിയൂര്‍ അനില്‍കുമാര്‍, എന്നിവര്‍ പങ്കെടുക്കുന്ന കവിയരങ്ങ്. 13നു വൈകുന്നേരം ആറുമുതൽ യുവ ശില്പി വായനശാല പ്രസിഡന്റ് ജി. ദാസയ്യന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്യും. സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ മുഖ്യസന്ദേശം നല്‍കും.
കവിയും കോളജ് അധ്യാപകനുമായ ഡോ. ബിജു ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അന്‍സജിത റസ്സല്‍, വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് രാജ് മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനി പ്രസാദ്, നെയ്യാറ്റിന്‍കര താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എസ്.എസ്. റോജി, ലൈബ്രറി പഞ്ചായത്ത് കൂട്ടാ യ്മ കണ്‍വീനര്‍ സാം ഡേവിഡ്, വാര്‍ഡ് മെമ്പര്‍ ലീല എന്നിവര്‍ ആശംസകൾ അർപ്പിക്കും. ജനറല്‍ കണ്‍വീനര്‍ വി. സന്തോഷ് സ്വാഗതം പറയും. യുവശില്പി വായനശാല സെക്രട്ടറി സി. ബാലരാജ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.