ജനകീയ പ്രതിഷേധ സദസ്
1590750
Thursday, September 11, 2025 6:31 AM IST
പാറശാല: തൃശൂര്‍ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പോലീസുകാരെ സര്‍വീസില്‍നിന്നു പുറത്താക്കി നിയമനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാറശാല -പരശുവയ്ക്കല്‍ -കൊല്ലയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പാറശാല പോലീസ് സ്റ്റേഷനിനു മുന്പില് ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
മുന്‍ എംഎല്‍എ എ.ടി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പാറശ്ശാല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെ.കെ. ജസ്റ്റിന് രാജ് അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി ആര്. വത്സലന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ബാബുക്കുട്ടന് നായര്‍, പാറശാല സുധാകരന്, കൊറ്റാമം വിനോദ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോണ്‍, ഡിസിസി എക്സിക്യൂട്ടീവ് അംഗം കൊല്ലിയോട് സത്യനേശന്, കൊറ്റാമം ലിജിത്ത്, കൊല്ലയില്‍ ആനന്ദന്, പവത്തിയന്വിള സുരേന്ദ്രന്, അരുണ്‍ കൊറ്റാമം, മോഹനന്, സ്റ്റീഫന്‍, ജോയ് വിന്‍സര്‍, രാജേന്ദ്ര പ്രസാദ്, കൃഷ്ണകുമാര്‍, റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.