ജന്മനക്ഷത്ര വിളക്ക് സമർപ്പിച്ചു
1590752
Thursday, September 11, 2025 6:31 AM IST
വിഴിഞ്ഞം: വെങ്ങാനൂർ പൗർണമിക്കാവ് ദേവീ ക്ഷേത്രത്തിൽ കേരളത്തിലാദ്യമായി 27 തിരിയുള്ള ജന്മനക്ഷത്ര വിളക്ക് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. സോമനാഥ് ദീപം തെളിയിച്ച് സമർപ്പിച്ചു. ക്ഷേത്രം മഠാധിപതി സിൻഹാ ഗായത്രി, എം.എസ്. ഭുവനചന്ദ്രൻ, കിളിമാനൂർ അജിത്, ഭാഗവത ചൂടാമണി ഡോ. പള്ളിക്കൽ സുനിൽ, ശൃംഗേരി ഹോസ്പിറ്റലിലെ ഡോ. പ്രശാന്ത്, ഗിരിരാജ് തുടങ്ങിയവർ ചടങ്ങിനു കാർമികത്വം വഹിച്ചു.