വേളാവൂർ സൗത്ത് റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം
1590753
Thursday, September 11, 2025 6:31 AM IST
വെഞ്ഞാറമൂട്: വേളാവൂർ സൗത്ത് റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷപരിപാടികൾ നാടകകൃത്തും സംവിധായകനുമായ കെ. ശശികുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എസ്.എസ്. ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കോലിയക്കോട് മഹീന്ദ്രൻ, ആർ. വിജയകുമാരി എന്നിവർ ആശംസകൾ പ്രസംഗിച്ചു. കൺവീനർ ജെ.ആർ. മഞ്ചുനാഥ് സ്വാഗതവും സെക്രട്ടറി എസ്. ഹസീന നന്ദിയും പറഞ്ഞു.
അസോസിയേഷൻ അംഗമായ വിഥുൻ ഗോപന്റെ നേതൃത്ത്വത്തിൽ കേരള കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിച്ച ചെണ്ട-മൃദംഗം ഫ്യൂഷനോടെ ആരംഭിച്ച കലാസന്ധ്യയിൽ നിരവധി അംഗങ്ങളും കുട്ടികളും വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ വിദ്യാർഥിനിയും കഥാകാരിയുമായ നവമി അവതാരകയായി. പരിപാടികൾക്കുശേഷം നടന്ന ഭാഗ്യവാൻ- ഭാഗ്യവതി നറുക്കെടുപ്പിൽ ജേതാക്കളായവർക്ക് വേളാവൂർ പടിപ്പുരയിൽ ഫിനാൻസ് ഉടമ പി.സുധീർരാജ് സമ്മാനങ്ങൾ വിതരണം ചെയ്തു.