സ്വർണത്തിനുപകരം മുക്കുപണ്ടം വച്ചെന്ന പരാതിയില്‍ കേസെടുത്തു
1590754
Thursday, September 11, 2025 6:31 AM IST
വലിയതുറ: വീടിനുളളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 24 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയശേഷം പകരം മുക്കുപണ്ടം വച്ചെന്ന പരാതിയില്‍ ബന്ധുവിനെ പ്രതിയാക്കി വലിയതുറ പോലീസ് കേസെടുത്തു.
വെട്ടുകാട് ബാലനഗര്‍ സ്വദേശിയായ വയോധികന്റെ ആഭരണങ്ങളാണ് അടുത്ത ബന്ധു കൈക്കലാക്കിയശേഷം പകരം മുക്കുപണ്ടം വച്ചത്. വയോധികന്റെ മകള്‍ നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
തട്ടിയെടുത്ത ആഭരണങ്ങളില്‍ ഒരു മാല സമീപത്തുളള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയംവച്ചതായി പോലീസ് കണ്ടെത്തി. വയോധികന്റെ ബന്ധുവിന്റെ പേരിലാണ് മാല പണയം വച്ചിട്ടുള്ളത്. ഈ ആഭരണം പോലീസ് കണ്ടെടുക്കുകയും ബന്ധുവിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. വയോധികന് ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ പോയ തക്കംനോക്കിയാണ് ഒപ്പം താമസിച്ചിരുന്ന ബന്ധു സ്വര്‍ണം കവര്ന്നെടുത്തതെന്നു മകള്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.