മത്സരിച്ചതിലെല്ലാം ഒന്നാമനായി സച്ചിൻ
1244951
Friday, December 2, 2022 12:04 AM IST
തിരൂർ: ജില്ലാ കലോത്സവത്തിൽ മത്സരിച്ച വേദികളിലെല്ലാം വിജയക്കൊടി പാറിച്ചു സച്ചിൻ പി. മലപ്പുറം എംഎസ്പി എച്ച്.എസ്.എസ് വിദ്യാർത്ഥിയായ സച്ചിൻ ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നിർത്തം എന്നിവയിലെല്ലാം ഒന്നാം സ്ഥാനവും എ ഗ്രേയ്ഡും നേടി കലോത്സവത്തിൽ താരമായി.
നാലു വർഷമായി നൃത്തം അഭ്യസിക്കുന്ന സച്ചിൻ നാടോടി നൃത്തത്തിൽ കടുത്ത മത്സരത്തിലൂടെയാണ് ഒന്നാം സ്ഥാനം നേടിയത്.മോഹനൻ മാസ്റ്റർ, ഗണേശൻ ബാബു എന്നിവരാണ് നൃത്താധ്യാപകർ.
നഗരിയുടെ നിയന്ത്രണം ഏറ്റെടുത്ത് ‘കുട്ടിപ്പട്ടാളം’
തിരൂർ: ജില്ലാ കലോൽസവ നഗരിയിൽ നിയന്ത്രണം ഏറ്റെടുത്ത് കുട്ടിപ്പട്ടാളത്തിന്റെ സജീവ സാന്നിധ്യം. ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പോളിടെക്നിക്ക്, തിരൂർ ജിബി എച്ച്എസ്എസ് എന്നിവടങ്ങളിലെ എൻസിസി, എൻഎസ്എസ്, ജെആർസി, സ്കൗട്ട് ആൻഡ് ഗൈഡ് വോളന്റിയർമാരാണ് സേവന സജ്ജമായി രംഗത്തുള്ളത്.312 വോളന്റിയർമാരാണ് ഏറെ വൈകിയും സുരക്ഷയൊരുക്കി നിയന്ത്രിക്കുന്നത്. കലോത്സവം നടക്കുന്ന 16 വേദികൾക്ക് പുറമെ ഭക്ഷണ ഹാൾ, മീഡിയ റൂം, ഹെൽപ്പ് ഡെസ്ക് എന്നിവടങ്ങളിലും എന്ത് സഹായത്തിനും സജീവമായി ഇവരുണ്ട്.