മണ്ണ് ദിനാഘോഷം: സെമിനാർ ഇന്ന്
1245882
Monday, December 5, 2022 12:39 AM IST
മലപ്പുറം: ലോക മണ്ണ് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തും ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയും സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലബോറട്ടറിയും ചേർന്നു സംഘടിപ്പിക്കുന്ന സെമിനാർ ഇന്നു രാവിലെ പത്തിനു ജില്ലാ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടക്കും. പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യും. സെമിനാറിൽ താനാളൂർ കൃഷി ഓഫീസർ ഡോ. പി.ശിൽപ ക്ലാസെടുക്കും.
ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയും സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലബോറട്ടറിയും പരിശോധിച്ച ഇരുപതിനായിരത്തോളം മണ്ണ് സാന്പിളുകളുടെ പരിശോധനാ വിവരത്തെ അടിസ്ഥാനമാക്കി തയാറാക്കിയ മലപ്പുറം ജില്ലയുടെ സോയിൽ ഫെർട്ടിലിറ്റി മാപ്പ് ചടങ്ങിൽ പ്രകാശനം ചെയ്യും. മണ്ണ് ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ നൽകും. താത്പര്യമുള്ള കർഷകർക്കു ചടങ്ങിൽ പങ്കെടുക്കാം.