സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ സ്നേഹഭവനം നിർമിച്ചു നൽകി
1260948
Sunday, January 22, 2023 12:36 AM IST
പെരിന്തൽമണ്ണ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി "വീടില്ലാത്തവർക്ക് വീട്’ എന്ന പദ്ധതിയിൽ അമ്മിനിക്കാട് ലക്ഷം വീട് കോളനിയിലെ ഭിന്നശേഷിക്കാരിയായസഫ്വാന ജാസ്മിനും കുടുംബത്തിനും വീടു നിർമിച്ചു നൽകി.
താഴെക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ മുൻ സ്കൗട്ടുകളും ഗൈഡുകളും സ്കൂളിൽ നിന്നു വിരമിച്ച അധ്യാപകരും നിലവിലെ അധ്യാപകരും മറ്റു ജീവനക്കാരും പണം സ്വരൂപിച്ചു നിർമിച്ചു നൽകിയ പെരിന്തൽമണ്ണ ഉപജില്ലയിലെ സ്നേഹഭവനം സമർപ്പണം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ നിർവഹിച്ചു. പെരിന്തൽമണ്ണ ഉപജില്ലയിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന രണ്ടാമത്തെ വീടാണിത്. ചടങ്ങിൽ മുനിസിപ്പൽ കൗണ്‍സിലർ കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രെയിനിംഗ് കമ്മീഷണർ കെ.പി.മുഹമ്മദ് അബ്ദുറഹിമാൻ, വാർഡ് മെംബർ എം. റഹ്മത്ത് ലത്തീഫ്, എഇഒ. സ്രാജുട്ടി, ഹെഡ്മിസ്ട്രസ് എം.കെ.ജയശ്രീ, സകൗട്ട് ജില്ലാ സെക്രട്ടറി ടി.ടി. കുഞ്ഞിമുഹമ്മദ്, ടി.ആർ. ഹരികുമാർ, കെ.പി.മുഹമ്മദ്, കെ.വിജയൻ, കെ.കെ ജഹ്ഫർ, പി.പി. നവാസ്, എം.കെ. യുസഫ്, എൻ. ഷാജി, ഇ.ജയപ്രകാശ്, പി. സൈതലവി എന്നിവർ പ്രസംഗിച്ചു.