പോക്സോ കേസിൽ പ്രതി കുറ്റക്കാരനെന്ന് നിലന്പൂർ ഫാസ്റ്റ് ട്രാക്ക്് കോടതി
1262602
Saturday, January 28, 2023 12:40 AM IST
നിലന്പൂർ: 2016 ൽ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതി കുറ്റക്കാരനെന്ന് നിലന്പൂർ ഫാസ്റ്റ് ട്രാക്ക്് കോടതി കണ്ടെത്തി. പ്രതിക്കെതിരെയുള്ള ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കും. അമരന്പലം പഞ്ചായത്തിലെ മേലേ കൂറ്റന്പാറയിലെ വടക്കൻ സമീറാണ് (42) പ്രതി. നിലന്പൂരിൽ പുതിയതായി ഫാസ്റ്റ് ട്രാക്ക്് കോടതി തുടങ്ങിയതിന് ശേഷം ആദ്യമായി വരുന്ന വിധിയാണ് തിങ്കളാഴ്ച കോടതി പുറപ്പെടുവിക്കുന്നത്.
12 വയസുള്ള ആണ്‍കുട്ടിയെ പ്രതി പലപ്പോഴായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2014 അവസാനം നടന്ന സംഭവം പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. കേസിൽ പത്തു സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകൾ പരിഗണിക്കുകയും ചെയ്തു. പ്രതിയെ മഞ്ചേരി സബ് ജയിലിലേക്കയച്ചു.