കർഷകർക്ക് പച്ചക്കറിതൈകൾ വിതരണം ചെയ്തു
1262888
Sunday, January 29, 2023 12:04 AM IST
കരുവാരകുണ്ട്: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് കർഷകർക്കായി മണ്‍ചട്ടിയിൽ പച്ചക്കറിതൈകൾ വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടന്ന തൈവിതരണം വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. 5.60 ലക്ഷം രൂപ ചെലവിൽ 250 കർഷകർക്കാണ് പച്ചക്കറി തൈകൾ വിതരണം ചെയ്തത്. കരുവാരക്കുണ്ട് റബർ മാർക്കറ്റിംഗ് സൊസൈറ്റിയാണ് മണ്‍ചട്ടിയിൽ ജൈവവളം നിറച്ച് തൈകൾ തയാറാക്കി നൽകിയത്.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ.ഉമ്മർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഷാബാസ് ബീഗം പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.ഷാനിർ, അംഗങ്ങളായ ടി.പി.അറമുഖൻ, സിദീഖ് വേങ്ങാടൻ, കാർഷിക വികസന സമിതി അംഗങ്ങളായ ടി.എം.രാജു, സൈതലവി, വിജയകുമാർ കക്കറ തുടങ്ങിയവർ പങ്കെടുത്തു.