ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ഞ്ചാ​വ് ക​ട​ത്ത്: ര​ണ്ടു പേ​ർ പി​ടി​യി​ൽ
Sunday, January 29, 2023 12:04 AM IST
മ​ഞ്ചേ​രി: ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ടം​ഗ സം​ഘ​ത്തെ മ​ഞ്ചേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷാ​ജി അ​റ​സ്റ്റ് ചെ​യ്തു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബ​ർ​ധ​മാ​ൻ ജി​ല്ല​യി​ലെ മാ​ഡ്പ​റ ഗ്രാ​മ​ത്തി​ലെ ബാ​ബ​ർ അ​ലി ഷൈ​ക് (40), എ​ട​രി​ക്കോ​ട് ത​ട​ത്തി​ൽ വീ​ട്ടി​ൽ കോ​യ (57) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്നു ര​ണ്ടു കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. മ​ല​പ്പു​റം റോ​ഡി​ലെ പാ​ണാ​യി​യി​ൽ എ​ക്സൈ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ.​പി സു​രേ​ഷ് ബാ​ബു, ഷി​ബു​ശ​ങ്ക​ർ, ഉ​ത്ത​ര​മേ​ഖ​ലാ ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു​മോ​ൻ, അ​ഖി​ൽ​ദാ​സ്, സി.​ടി ഷം​നാ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ.​പി സു​രേ​ഷ്ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​നീ​ത് അ​ക്ഷ​യ്, വി​നി​ൽ​കു​മാ​ർ, സ​ച്ചി​ൻ​ദാ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.