ആശുപത്രിക്ക് മുന്നിലെ ഓട്ടോ പാർക്കിംഗ് ഒഴിവാക്കും
1263786
Wednesday, February 1, 2023 12:02 AM IST
മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നിലെ ഓട്ടോ പാർക്കിംഗ് ഒഴിവാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം. ഇതിനായി ട്രാഫിക് എസ്ഐയെ ചുമതലപ്പെടുത്താനും ചൊവ്വാഴ്ച നഗരസഭ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആശുപത്രിക്ക് മുന്നിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡിലെ തെരുവ് കച്ചവടം നഗരസഭ ആരോഗ്യവിഭാഗം ഒഴിപ്പിച്ചിരുന്നു.
എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഓട്ടോ ഡ്രൈവർമാർ ഈ ഭാഗം ഓട്ടോ സ്റ്റാൻഡ് ആക്കി ഉപയോഗിക്കാനാരംഭിച്ചു. ഓട്ടോ സ്റ്റാൻഡ് എന്ന ബോർഡും സ്ഥാപിച്ചു. ഇത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതാണ് ഓട്ടോ പാർക്കിംഗ് ഒഴിവാക്കാനുള്ള തീരുമാനത്തിനിടയാക്കിയത്. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. എസ്ഐ ആർ.പി. സുജിത്ത്, ട്രാഫിക് എസ്ഐ നസറുദ്ധീൻ നാനാക്കൽ, എംവിഐ സി.കെ. മാർത്താണ്ഠൻ, ഡെപ്യൂട്ടി തഹസിൽദാർ പി. രാംദാസ്, പൊതുമരാത്ത് നിരത്ത് വിഭാഗം അസി. എൻജിനീയർ കെ.കെ. ഷിറാജ് പങ്കെടുത്തു.