ബജറ്റ് സർക്കാർ ജീവനക്കാരെ അവഗണിച്ചു: കെജിഒയു
1264968
Saturday, February 4, 2023 11:45 PM IST
മലപ്പുറം: സമസ്ത മേഖലകളിലും നികുതി ഭാരം അടിച്ചേൽപ്പിക്കുന്ന കേരള ബജറ്റ് സർക്കാർ ജീവനക്കാരെ പാടെ അവഗണിച്ചതായി കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെജിഒയു) ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
നിലവിലുള്ള ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെട്ട അഞ്ചു ഗഡു ക്ഷാമ ബത്ത കുടിശികയുള്ള സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ കേരള ബജറ്റ് നിരാശാജനകമാണ്.
ഇതിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഡോക്ടർ ബാബു വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി പ്രശാന്ത്, സംസ്ഥാന സെക്രട്ടറിമാരായ സി. ബ്രിജേഷ്, പി ഉണ്ണികൃഷ്ണൻ, ജിനേഷ്, കെ. ദേവകി, സുധീർ, പി. മധു, അബ്ദുൾഷുക്കൂർ, എസ്.എസ് സിന്ധു, ജില്ലാ ട്രഷറർ എ.കെ അഷ്റഫ് എന്നിവർ പ്രസംഗിച്ചു.