വിദ്യാർഥികൾ ഒലിപ്പുഴ ശുചീകരിച്ചു
1265206
Sunday, February 5, 2023 11:17 PM IST
കരുവാരകുണ്ട്: പ്രദേശത്തെ ശുദ്ധജല സ്രോതസായ ഒലിപ്പുഴ ശുചീകരിച്ച് കരുവാരകുണ്ട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ.
പിടിഎ, എസ്എംസി, പരിസ്ഥിതി ക്ലബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൈവവൈവിധ്യ ക്ലബ്, ഫോറസ്ട്രി ക്ലബ്, ജൂണിയർ റെഡ് ക്രോസ് എന്നിവയാണ് ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് പൊന്നമ്മ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.എം രാജു അധ്യക്ഷത വഹിച്ചു. എസ്ഐ മനോജ്, രവികുമാർ, സിപിഒ സനോജ്, സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ ഉമ്മർ, എസ്എംസി ചെയർമാൻ ഐ.ടി അഷ്റഫ്, പ്രധാനാധ്യാപിക ആർ.ശൈലജ, ഇ.ബി ഗോപാലകൃഷ്ണൻ, സി.പി ബിജിന, ശിവശങ്കരൻ, സുനിൽ പുലിക്കോട്, മുരളീധരൻ, കെ.രാംദാസ്, സരിജ അജിത് എന്നിവർ പ്രസംഗിച്ചു.