ഭി​ന്ന​ശേ​ഷി​ക്കാ​രെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധം
Monday, February 6, 2023 11:20 PM IST
എ​ട​ക്ക​ര: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി തു​ക വ​ക​യി​രു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​രു ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ. ചു​ങ്ക​ത്ത​റ ത​ല​ഞ്ഞി കാ​ർ​മ​ൽ​ഗി​രി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യും ന​രി​വാ​ല​മു​ണ്ട പെ​രു​ന്പാ​ന്പ​ള്ളി​ൽ സി​ബി​യു​ടെ മ​ക​നു​മാ​യ ആ​ൽ​ബി​നാ​ണ്(20) പി​താ​വി​നൊ​പ്പം സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്.
പൊ​തു​വി​ദ്യാ​ഭ്യ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഠ​നം ന​ട​ത്തേ​ണ്ട ഭി​ന്ന​ശേ​ഷി​ക്കാ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​ല​ങ്ങ​ളാ​യി അ​വ​ഗ​ണി​ക്കു​ന്ന​തി​ലെ പ്ര​തി​ഷേ​​ധ​മാ​ണ് ആ​ൽ​ബി​ൻ അ​റി​യി​ച്ച​ത്. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മോ​ടി​പി​ടി​പ്പി​ക്കു​ന്ന​തി​ന് 2000 കോ​ടി മാ​റ്റി​വ​ച്ച​പ്പോ​ൾ​പോ​ലും ച​ലി​ക്കാ​ൻ പോ​ലു​മാ​കാ​തെ ജീ​വി​ത​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ൽ​ബി​ന്‍റെ പി​താ​വ് സി​ബി പ​റ​ഞ്ഞു.