ഗതാഗതം നിരോധിച്ചു
1273953
Friday, March 3, 2023 11:43 PM IST
മലപ്പുറം: വേങ്ങൂർ- കാഞ്ഞിരംപാറ- കുണ്ടാടി റോഡിൽ പിഎംജിഎസ്വൈ പദ്ധതി പ്രകാരം ടാറിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ആറു മുതൽ ഒരു മാസത്തേക്ക് നിരോധിച്ചതായി പിഎംജിഎസ്വൈ എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
വാഹനങ്ങൾ ചെമ്മാണിയോട്- ഉച്ചാരക്കടവ് റോഡ് ഉപയോഗപ്പെടുത്തണം.എടക്കര- മരുത മുസ്ല്യാരങ്ങാടി മില്ലുംപടി വരെ ടാറിംഗ് നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം അഞ്ചിനു രാവിലെ ആറു മുതൽ വൈകിട്ട് അഞ്ചു വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ വിഭാഗം) എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. മരുതയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ പാലാട് മാമാങ്കര വഴി തിരിഞ്ഞു പോകണം. മറ്റു വാഹനങ്ങൾ ബ്യൂട്ടി ഗോൾഡ് മാർക്ക്- വെസ്റ്റ് പെരുംകുളം വഴിയോ പോകണം.