യുഡിഎഫ് കൗണ്സിലർമാർ ധർണ നടത്തി
1279483
Monday, March 20, 2023 11:39 PM IST
പെരിന്തൽമണ്ണ: മുനിസിപ്പാലിറ്റിയിൽ വിവിധയിടങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെട്ടതിൽ പ്രതിഷേധിച്ചും രാമൻചാടി കുടിവെള്ള പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടും പെരിന്തൽമണ്ണ നഗരസഭാ യുഡിഎഫ് കൗണ്സിലർമാർ വാട്ടർ അഥോറിറ്റി കാര്യാലയത്തിനു മുന്നിൽ ധർണ നടത്തി. സമരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പ്രഫ. നാലകത്ത് ബഷീർ ഉദ്ഘാടനം ചെയ്തു.
പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു.
കൗണ്സിലർമാരായ സുനിൽ, സലീം താമരത്ത്, ജിതേഷ്, ഹുസൈൻ റിയാസ്, ഹുസൈന നാസർ, തസ്ലീമ ഫിറോസ്, കൃഷ്ണ പ്രിയ, ശ്രീജിഷ, തസ്നി അക്ബർ, സജ്ന ഷൈജൽ, നിഷ സുബൈർ, പത്തത്ത് ജാഫർ എന്നിവർ പ്രസംഗിച്ചു.