മങ്കട : അമിതമായ നികുതി ഭാരം സാധാരണക്കാരന്റെ ചുമലിൽ കെട്ടിവച്ചും തൊഴിലാളി ദ്രോഹ നടപടികൾ പിന്തുടരുകയും ചെയ്യുന്ന സർക്കാരുകൾക്കെതിരെ തൊഴിലാളികൾ സമരസജ്ജരാകണമെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്ടിയു) മങ്കട മണ്ഡലം സമ്മേളനം ആഹ്വാനം ചെയ്തു. അടുത്ത മാസം പ്രാബല്യത്തിൽ വരുന്ന തൊഴിൽ കോഡ്് നിയമത്തിൽ നിന്നു കേന്ദ്ര സർക്കാർ പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു. എം.സി ഹൈദ്രോസ് പതാകയുയർത്തി. എസ്ടിയു സംസ്ഥാന ട്രഷറർ കെ.പി മുഹമ്മദ് അഷ്റഫ് യോഗം ഉദ്്ഘാടനം ചെയ്തു. എസ്ടിയു മണ്ഡലം പ്രസിഡന്റ് പി.കെ ആലി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുൾ മജീദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സി. അബ്ദുൾനാസർ ക്ലാസെടുത്തു. മേമനം ഉമ്മർ, ബാപ്പുട്ടി തിരൂർക്കാട്, എംപി ഹംസ, എം.വി കോയ, കെ.പി ശിഹാബ്, സി. മുഹമ്മദാലി, ടി.ഹംസ, എം.കെ ഹുസൈൻ, ടി.കെ അഷ്റഫ്, കെ.കെ അബ്ദുൾ ഫത്താഹ്, കെ.എ മുഹമ്മദ് എന്ന ബാബു, കെ. റംലത്ത്, എം. മുഹമ്മദ്, വി. അബു, കെ.പി അലി, അബ്ദുൾ അസീസ് അങ്ങാടിപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ കർഷക പ്രമേയം കെ.പി മുസ്തഫ രാമപുരം അവതരിപ്പിച്ചു.