33 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾക്കു കൂടി അംഗീകാരം
1280704
Saturday, March 25, 2023 12:35 AM IST
മലപ്പുറം: ജില്ലയിലെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വർഷത്തെ വാർഷിക പദ്ധതികൾക്ക് കൂടി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ചീക്കോട്, തവനൂർ, മന്പാട്, മക്കരപ്പറന്പ്, പുളിക്കൽ, മാറാക്കര, തേഞ്ഞിപ്പലം, വളവന്നൂർ, എടപ്പാൾ, എടവണ്ണ, പുറത്തൂർ, തിരുനാവായ, ആനക്കയം, മേലാറ്റൂർ, മങ്കട, കരുവാരക്കുണ്ട്, എടയൂർ, ആലിപ്പറന്പ്, അമരന്പലം, പെരുവള്ളൂർ, ഏലംകുളം, അരീക്കോട്, പള്ളിക്കൽ, കാവനൂർ, മൂന്നിയൂർ, എ.ആർ.നഗർ, കുറുവ, നന്നന്പ്ര എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വളാഞ്ചേരി നഗരസഭയുടെയും പെരിന്തൽമണ്ണ, മങ്കട, വണ്ടൂർ, കൊണ്ടോട്ടി, എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും വാർഷിക പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകിയത്.
ജില്ലയിലെ 67 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023-24 വർഷത്തെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി ഇതുവരെ അംഗീകാരം നൽകിയിട്ടുണ്ട്.
യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സണ് എം.കെ. റഫീഖ, എഡിഎം എൻ.എം.മെഹറലി, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് ജോസഫ് എഡി, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. ജില്ലാ ആസൂത്രണ സമിതിയുടെ അടുത്ത യോഗം 27നു ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.