908 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു
Tuesday, March 28, 2023 11:42 PM IST
നി​ല​ന്പൂ​ർ: പ്ലാ​ക്ക​ൽ​ചോ​ല​യി​ൽ വീ​ണ്ടും എ​ക്സൈ​സി​ന്‍റെ വ​ൻ വാ​ഷ് വേ​ട്ട. 908 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്ഡി​ൽ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​ക്ക​ൽ​ച്ചോ​ല കാ​ട്ട​രു​വി​യു​ടെ സ​മീ​പം ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ൽ 908 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ത്തി​യ​ത്.
കു​ഴി​യെ​ടു​ത്ത് പ്ലാ​സ്റ്റി​ക് ഷീ​റ്റി​ൽ അ​ട​ക്കം ചെ​യ്ത രീ​തി​യി​ൽ 600 ലി​റ്റ​ർ വാ​ഷും 200 ലി​റ്റ​റി​ന്‍റെ ഇ​രു​ന്പ് ബാ​ര​ലി​ൽ 150 ലി​റ്റ​ർ വാ​ഷും 35 ലി​റ്റ​റി​ന്‍റെ നാ​ലു പ്ലാ​സ്റ്റി​ക് ക​ന്നാ​സു​ക​ളി​ലാ​യി 140 ലി​റ്റ​ർ വാ​ഷും 18 ലി​റ്റ​ർ കൊ​ള്ളു​ന്ന ഒ​രു പ്ലാ​സി​ക് കു​ട​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.