സി​ബി​എ​സ്ഇ ക്രി​ക്ക​റ്റ്: സ്ട്രൈ​ത്ത്പാ​ത്ത് സ്കൂ​ള്‍ ജേ​താ​ക്ക​ള്‍
Sunday, December 3, 2023 7:11 AM IST
ക​രു​വാ​ര​കു​ണ്ട്: മ​ല​പ്പു​റം സെ​ന്‍​ട്ര​ല്‍ സ​ഹോ​ദ​യ ജി​ല്ലാ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പാ​ണ​ക്കാ​ട് സ്ട്രൈ​ത്ത്പാ​ത്ത് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്കൂ​ള്‍ ജേ​താ​ക്ക​ളാ​യി. ക​രു​വാ​ര​കു​ണ്ട് ന​ജാ​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ല്‍ ന​ട​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ലെ ഫൈ​ന​ലി​ല്‍ നി​ല​മ്പൂ​ര്‍ പീ​വീ​സ് മോ​ഡ​ല്‍ സ്കൂ​ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്ട്രൈ​ത്ത്പാ​ത്ത് ചാ​മ്പ്യ​ന്‍​ഷി​പ്പ് നി​ല​നി​ര്‍​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത പീ​വീ​സ് സ്കൂ​ള്‍ ആ​റോ​വ​റി​ല്‍ ഉ​യ​ര്‍​ത്തി​യ 27 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​ത്തി​ലാ​ണ് സ്ട്രൈ​ത്ത്പാ​ത്ത് നേ​ടി​യെ​ടു​ത്ത​ത്.

13 പ​ന്തി​ല്‍ 26 റ​ണ്‍​സ് നേ​ടി​യ മു​ഖ്താ​റാ​ണ് ഫൈ​ന​ലി​ല്‍ സ്ട്രൈ​ത്ത്പാ​ത്തി​ന് മൂ​ന്നാം ഓ​വ​റി​ല്‍ ത​ന്നെ വി​ജ​യം സ​മ്മാ​നി​ച്ച​ത്. മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്കു​ള്ള മ​ത്സ​ര​ത്തി​ല്‍ മ​ര​വ​ട്ടം ഗ്രേ​സ് വാ​ലി സ്കൂ​ളി​നെ 10 വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ക​രു​വാ​ര​കു​ണ്ട് ന​ജാ​ത്ത് സ്കൂ​ള്‍ വി​ജ​യി​ക​ളാ​യി. ടൂ​ര്‍​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി സ്ട്രൈ​ത്ത്പാ​ത്തി​ലെ പി.​മു​ഹ​മ്മ​ദി​നെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ഹ​മ്മ​ദ് ത​ന്നെ​യാ​ണ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ മി​ക​ച്ച ബൗ​ള​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.


മി​ക​ച്ച ബാ​റ്റ​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡ് പീ​വീ​സ് മോ​ഡ​ലി​ലെ അ​ദ്നാ​ന്‍ മു​സാ​ഫി​ര്‍ നേ​ടി. സ​ഹോ​ദ​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​സു​രേ​ന്ദ്ര​ന്‍, സെ​ക്ര​ട്ട്ര​റി സു​ഹൈ​ബ് ആ​ലി​ങ്ങ​ല്‍ എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.