പുല്‍ക്കാടുകള്‍ക്കു തീപിടിച്ചു
1396116
Wednesday, February 28, 2024 4:54 AM IST
പെരിന്തല്‍മണ്ണ: മൗലാന ആശുപത്രിക്ക് സമീപമുള്ള മണലിക്കുഴിത്തോട്ടത്തിന്റെ പിറകുവശത്തായുള്ള കുളിര്‍മലയിലെ പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചു.
പെരിന്തല്‍മണ്ണ അഗ്നി സേനാംഗങ്ങള്‍ പച്ചയിലകൊമ്പുകള് കൊണ്ടു തീ നിയന്ത്രണ വിധേയമാക്കി. മലയുടെ കീഴ്ഭാഗത്തെ സ്ഥലങ്ങള്‍ ജനവാസ കേന്ദ്രമാണ്.