എടക്കര: ഓണാഘോഷത്തിന് മാറ്റിവച്ച തുക വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്കി വിദ്യാര്‍ഥികള്‍ മാതൃകയായി. നാരോക്കാവ് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് സമാഹരിച്ച തുക കൈമാറിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പിടിഎ കമ്മിറ്റി സ്കൂളില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.
അതിന് പിന്തുണയുമായി വിദ്യാര്‍ഥികളും രംഗത്ത് എത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക വഴിക്കടവ് വില്ലേജ് ഓഫീസര്‍ കെ. പി. ജേക്കബ് ഏറ്റുവാങ്ങി. പ്രധാനാധ്യാപകന് രാജേഷ് കുമാര്‍, വി.പി. റസിയ, പ്രീതി, അലി, വി.എ. കൃഷ്ണലാല്‍, കെ. പി. മുസഫര്‍, സരിന് പോള്‍, വിനീത്, വിദ്യാര്‍ഥി പ്രതിനിധികളായ അലന്, അഫ്രീന്, അമല്‍ ഷാന്‍, നന്ദന, സ്നിഗ്ദ, അല്‍യസഹ്, അദ്വൈത് എന്നിവര്‍ സംസാരിച്ചു.