വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Monday, September 16, 2024 10:49 PM IST
മ​ഞ്ചേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ഞ്ചേ​രി സ്വ​ദേ​ശി മ​രി​ച്ചു. കി​ഴ​ക്കേ​ത്ത​ല പ​രേ​റ്റ അ​ബ്ദു​ള്ള​യാ​ണ് (77) മ​രി​ച്ച​ത്.

ഒ​രാ​ഴ്ച മു​മ്പ് മ​ഞ്ചേ​രി കി​ഴ​ക്കേ​ത്ത​ല​യി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്ന് പോ​കു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ ഇ​ടി​ച്ചാ​ണ് പ​രി​ക്കേ​റ്റ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്.


പി​താ​വ്: പ​രേ​ത​നാ​യ മൊ​യ്തീ​ൻ.മാ​താ​വ്: പ​രേ​ത​യാ​യ ആ​യി​ശ​ക്കു​ട്ടി. ഭാ​ര്യ: റൈ​ഹാ​ന​ത്ത്. മ​ക്ക​ൾ: സാ​ഹി​റ, ഷ​രീ​ഫ, സു​നീ​റ, ക​ബീ​ർ, ജ​ബീ​ന. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് കു​ട്ടി, മു​ഹ​മ്മ​ദാ​ലി, ല​ത്തീ​ഫ്, ന​സീ​റ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ്, കു​ഞ്ഞ​റ​മ്, മു​ജീ​ബ് റ​ഹ്മാ​ൻ (ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ, മ​ഞ്ചേ​രി), സ​ലീ​ന.